ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നുണ്ട്,ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പ്രശ്‌നത്തില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. അവര്‍ക്ക് ചിന്തിക്കാനുള്ള സമയം ലഭിച്ചു. നല്ല നിലയിലാണ് അവരുടെ ഇപ്പോഴത്തെ സമീപനം’ ജയരാജന്‍ പറഞ്ഞു.കഴിഞ്ഞ ജൂണ്‍ മാസമാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പിയ്‌ക്കെതിരായ ആരോപണം. ഇതിന് പിന്നാലെ താന്‍ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജനും അറിയിക്കുകയായിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു;തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി നിരന്തരം വിളിക്കുന്നു

