ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ ക്ഷേത്രത്തിന്റെ ചുമരുകൾ വികൃതമാക്കി സാമൂഹിക വിരുദ്ധർ. ഇന്ന് രാവിലെ പ്രാർത്ഥനക്കെത്തിയ വിശ്വാസികളാണ് സംഭവം കണ്ടത്. രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ സംഭവമാണിത്.
ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ ചുമരുകളാണ് നാശമാക്കിയത്.
ഖാലിസ്ഥാൻ അനുകൂലികളാണ് ഇതിന് പുറകിലെന്ന് ദ ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു
മെൽബണിലെ ഹിന്ദു ക്ഷേത്രങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ കേട്ടിരുന്നു. എന്നാൽ ഈ അവസ്ഥ കൺമുന്നിൽ നേരിടുന്നത് വളരെ വേദനാജനകമാണ്”. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രമേഷ് കുമാർ പറഞ്ഞതായി ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ടിലുണ്ട്.
പൂജാരിമാരാണ് തന്നോട് ഈ വിഷയം പറഞ്ഞതെന്നും പോലീസിനോട് സംഭവം വിശദമാക്കിയിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് സതീന്ദർ ശുക്ല പറഞ്ഞു.
നേരത്തെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ ഖാലിസ്ഥാൻ റ്റീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നു.
ഈ ആക്രമണങ്ങൾ ഓസ്‌ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നീക്കമാണെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ സാറ എൽ ഗേറ്റ്‌സ് പറഞ്ഞു.
ഈ കുറ്റകൃത്യം ആഗോളതലത്തിൽ സിഖ് ഫോർ ജസ്റ്റിസ് പിന്തുടരുന്ന മാതൃകയിലുള്ളതാണ്. ഓസ്‌ട്രേലിയൻ ഹിന്ദുക്കളെ ഭയപ്പെടുത്താനാണ് ശ്രമം. കുപ്രചരണങ്ങളും നിയമവിരുദ്ധമായ പ്രവർത്തികളും സൈബർ ഭീഷണിപ്പെടുത്തലുമൊക്കെയാണ് അവരുടെ ശൈലി എന്നും സാറ ഗേറ്റ്സ് പ്രതികരിച്ചു.