Local News

ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 24,70,953 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും.

കുന്നമംഗലത്ത് 113901 സ്ത്രീകളും 108579 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 222481 വോട്ടര്‍മാരാണുള്ളത്.

വടകര നിയോജക മണ്ഡലത്തില്‍ 76946 പുരുഷന്മാരും 84694 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 161641 വോട്ടര്‍മാരാണുള്ളത്.

കുറ്റ്യാടി 95409 പുരുഷന്മാരും 100756 സ്ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 196176 വോട്ടര്‍മാരാണുള്ളത്. നാദാപുരം 102780 പുരുഷന്മാര്‍ 106249 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 209034 വോട്ടര്‍മാര്‍.

കൊയിലാണ്ടി 94013 പുരുഷന്മാര്‍ 104364 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 198378 വോട്ടര്‍മാര്‍. പേരാമ്പ്ര 93577 പുരുഷന്മാര്‍ 98950 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 192529 വോട്ടര്‍മാര്‍.

ബാലുശ്ശേരി 105004 പുരുഷന്മാര്‍ 112454 സ്ത്രീകള്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 217460 വോട്ടര്‍മാര്‍. എലത്തൂര്‍ 93922 പുരുഷന്മാര്‍ 102007 സ്ത്രീകള്‍ നാല് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 195933 വോട്ടര്‍മാര്‍.
കോഴിക്കോട് നോര്‍ത്ത് 82748 പുരുഷന്മാര്‍ 92376 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 175129 വോട്ടര്‍മാര്‍.

കോഴിക്കോട് സൗത്ത് 73578 പുരുഷന്മാര്‍ 78610 സ്ത്രീകള്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 152190 വോട്ടര്‍മാര്‍. ബേപ്പൂര്‍ 97899 പുരുഷന്മാര്‍ 102176 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 200080 വോട്ടര്‍മാര്‍.

കൊടുവള്ളി 88261 പുരുഷന്മാര്‍ 87999 സ്ത്രീകള്‍ ഉള്‍പ്പെടെ 176260 വോട്ടര്‍മാര്‍. തിരുവമ്പാടി 86275 പുരുഷന്മാര്‍ 87384 സ്ത്രീകള്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 173662 വോട്ടര്‍മാര്‍.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കേണ്ടവര്‍ക്ക് നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന്റെ അവസാന തീയതിക്ക് പത്ത് ദിവസം മുന്‍പ് വരെയാണ്.

തെരഞ്ഞെടുപ്പ്:ജില്ലയില്‍ ഒരുങ്ങുന്നത് 3,784 ബൂത്തുകള്‍നിയമസഭാ തെരഞ്ഞെടുപ്പിന് 13 നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിങ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് തയ്യാറാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ അധികബൂത്തുകള്‍ ഒരുക്കുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണുണ്ടായിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കിയും ഭിന്നശേഷി സൗഹൃദമാക്കിയുമാണ് ബൂത്തുകള്‍ തയ്യാറാക്കുന്നത്. പരമാവധി 1000 വോട്ടര്‍മാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ആയിരത്തിലധികം പേരുള്ള ബൂത്തുകളാണെങ്കില്‍ അവയെ രണ്ടായി വിഭജിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റ് എന്നിവരടങ്ങുന്ന അഞ്ച് പേരെയാണ് ബൂത്തുകളില്‍ വിന്യസിക്കുക. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ അണുനശീകരണം നടത്തുന്നിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ബൂത്തുകളില്‍ താല്‍ക്കാലിക കണക്ഷനുകള്‍ സജ്ജമാക്കും. കൂടാതെ കുടിവെള്ളമടക്കം ഒരുക്കി സമ്മതിദായക സൗഹൃദമാക്കിയാണ് ബൂത്തുകള്‍ തയ്യാറാക്കുന്നത്. വരണാധികാരികളടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബൂത്തുകളിലെ സൗകര്യങ്ങളെ കുറിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.മണ്ഡലത്തിന്റെ പേരും ആകെ ബൂത്തുകളുടെ എണ്ണവും ക്രമത്തില്‍. ബ്രാക്കറ്റില്‍ അധിക ബൂത്തുകള്‍.1. വടകര- 239 (91). 2. കുറ്റ്യാടി-295 (131). 3. നാദാപുരം-320 (132). 4. കൊയിലാണ്ടി-312 (142). 5. പേരാമ്പ്ര-296 (122). 6. ബാലുശ്ശേരി-337-(140). 7. എലത്തൂര്‍-301 (141). 8. കോഴിക്കോട് നോര്‍ത്ത്-277 (124). 9. കോഴിക്കോട് സൗത്ത് 231 (93). 10. ബേപ്പൂര്‍- 301 (137). 11. കുന്ദമംഗലം 342 (156). 12. കൊടുവള്ളി 273 (110). 13. തിരുവമ്പാടി-260 (86).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!