Kerala Local

കോഴിക്കോട് പൂവാട്ട്പറമ്പില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൂവാട്ട്പറമ്പില്‍ കാറില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചാത്തമംഗലം ചൂലൂര്‍ നെല്ലിക്കോട് പറമ്പില്‍ കൃഷ്ണന്‍നായരുടെ മകന്‍ മുരളീധരനും (45) കാസര്‍ക്കോട് പാണത്തൂർ സ്വദേശി ജോണ്‍സണ്‍ പി പി(58) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പോലീസും കൂടി സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കടത്തികൊണ്ട് വന്നതാണ് കഞ്ചാവ്. മുരളീധരന്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിയാസ് ചാക്കേരി, എസ് ഐ സഫീഫുള്ള പി.ടി,, ഡ്രൈവര്‍ സിപിഒ രഞ്ജു, ഡ എസ് ഐ മനോജ് കുമാര്‍ എം ടി, ഉദയരാജ്, എസ് ഐ മനോജ്,എസ് ഐ മേഹന്‍ ദാസ് എന്നിവരാണ് ഡാന്‍സാഫ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!