സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്.
ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് നിരവധി പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കം ചെയ്യുകയാണ്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ എത്തിയപ്പോള്‍ തന്നെ ആലുവയില്‍ വച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസും പരിസരവും വലിയ പൊലീസ് വലയത്തിലാണുള്ളത്.
ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.