Kerala kerala kerala politics

സനാതന ധര്‍മ്മം അശ്ലീലമാണെന്ന ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മ്മത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കെട്ടാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗം; വി ഡി സതീശന്‍

വാകത്താനം(പത്തനംതിട്ട): സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മ്മം എന്ന സാംസ്‌കാരിക പൈതൃകത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കൊണ്ടു പോയി കെട്ടാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സനാതന ധര്‍മ്മം നമ്മുടെ പാരമ്പര്യമാണ്. പിന്നീട് വന്ന ചാതുര്‍വര്‍ണ്യത്തോടും വര്‍ണവ്യവസ്ഥയോടും മനുസ്മൃതിയോടും യോജിക്കാനാകില്ല. എല്ലാ മതങ്ങളിലും ആദ്യം ഉണ്ടായതിനെ പൗരോഹിത്യവും രാജഭരണവും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അതാണ് സനാതന ധര്‍മ്മം എന്നു പറയുന്നത്. സനാതന ധര്‍മ്മത്തെ സംഘ്പരിവാറിന്റേതാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കാതെയാണോ അതോ മനപൂര്‍വമാണോ എന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായ മാറ്റങ്ങള്‍ അചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോയെന്ന് അതത് സമുദായങ്ങള്‍ തീരുമാനിക്കണം. ഏത് സമുദായത്തിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആ സമുദായത്തില്‍ ചര്‍ച്ചയാകാം. അക്കാര്യത്തില്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ല. പൊതുചര്‍ച്ച നടത്താന്‍ പറ്റിയ അന്തരീക്ഷമല്ല നമ്മുടെ നാട്ടില്‍. കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍.എസ്.എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെ കുറിച്ചും പറയുന്നത്. സനാതന മൂല്യം കൂടി സംഘ്പരിവാറിന് കൊടുക്കരുത്.

എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് എല്ലാ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവരെ എല്ലായിടത്തും പരിപാടികള്‍ക്ക് വിളിക്കുന്നത് സന്തോഷമാണ്. ഒന്നോ രണ്ടോ പേര്‍ക്ക് എല്ലായിടത്തും പോകാനാകില്ല. എല്ലാവരെയും ക്ഷണിക്കും. മാര്‍ത്തോമസഭയുടെ കീഴിലുള്ള ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇപ്പോള്‍ റാന്നിയില്‍ എത്തിയത്. നാളെ കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന ദിനമാണ്. പുതുപ്പള്ളി പള്ളിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് പരിപാടിക്ക് ക്ഷണിച്ചു. നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പരിപാടികള്‍ക്ക് പോകുന്നുണ്ട്. ഇതൊക്കെ നല്ല കാര്യമല്ലേ. രമേശ് ചെന്നിത്തല മുനമ്പത്ത് പോയതില്‍ എന്താണ് തെറ്റ്. അദ്ദേഹം അവിടെ പോയി പറയാനുള്ളത് പറഞ്ഞു.

പി.വി അന്‍വര്‍ യു.ഡി.എഫിലേക്കെന്ന് ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. അന്‍വര്‍ നയിക്കുന്ന യാത്രയില്‍ ഡി.സി.സി അധ്യക്ഷന്‍മാരും ലീഗ് നേതാക്കളും പങ്കെടുക്കുമെന്ന് പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാനായ ഞാന്‍ അറിഞ്ഞില്ല. എന്നിട്ട് ഏതെങ്കിലും നേതാക്കള്‍ ആ യാത്രയില്‍ പങ്കെടുത്തോ? യു.ഡി.എഫ് ചെയര്‍മാനായ ഞാന്‍ അറിയാതെ മാധ്യമങ്ങളാണ് അന്‍വറിനെ മുന്നണിയില്‍ എടുത്തത്. അതില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകും. കോണ്‍ഗ്രസും യു.ഡി.എഫും എടുക്കേണ്ട തീരുമാനം മാധ്യമങ്ങള്‍ എടുക്കുന്നത് എന്തിനാണ്? രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടത് വിശ്വാസ്യതയാണ്. ഞാന്‍ ഇന്ന് പറയുന്ന കാര്യം തിരുവനന്തപുരത്ത് പോയി മാറ്റി പറഞ്ഞാല്‍ എന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്.

എക്സൈസ് കേസ് എടുത്തതിന്റെ പേരില്‍ ഞങ്ങള്‍ ആരും എം.എല്‍.എയെ ആക്രമിക്കാന്‍ പോയില്ല. നാട്ടില്‍ ലഹരി ഉപയോഗം കൂടി വരികയാണ്. അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാ കുടുംബങ്ങളിലെയും കുട്ടികളെ സൂക്ഷിക്കേണ്ട കാലമാണ്. ആരെങ്കെലും ഏതെങ്കിലും കൂട്ടത്തില്‍ പെട്ടുപോയതിന് മാതാപിതാക്കളെ എന്തിനാണ് പറയുന്നത്. പക്ഷെ ഇതൊന്നും ന്യായികരിക്കേണ്ട കാര്യങ്ങളല്ല. സജി ചെറിയാന്‍ എല്ലായിപ്പോഴും വഴിവിട്ട് സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഒന്നിലും നിയന്ത്രണമില്ല. ഒരിക്കല്‍ മന്ത്രി സ്ഥാനം പോയിട്ടും മനസിലാക്കിയില്ല. പുക വലിക്കുന്ന ആളാണെങ്കില്‍ പോലും അത് പറയാന്‍ പാടില്ല. പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പറയുന്നത് ഒരു സന്ദേശം കൂടിയാണെന്ന് ഓര്‍ത്താല്‍ നന്ന്. ഇരിക്കുന്ന സ്ഥാനത്തെ മറക്കരുത്.

ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ജി.സി.ഡി.എയ്ക്ക് ഉത്തരവാദിത്തമുണ്ട്. ജി.സി.ഡി.എയുടെ എന്‍ജിനീയറിങ് വിഭാഗം സുരക്ഷ പരിശോധിച്ചോ? ഇത്തരമൊരു അപകടം കുസാറ്റിലുമുണ്ടായി. എന്നിട്ടും മുപ്പത്തയ്യായിരത്തോളം ആളുകള്‍ വരുന്ന പരിപാടിയിലെ സുരക്ഷ പൊലീസ് നോക്കിയോ. സുരക്ഷാ വീഴ്ചയില്‍ നടപടി എടുക്കണം. അതുകൊണ്ടാണ് സ്‌കൂള്‍ കലോത്സവത്തില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കിയത്.

കഴിഞ്ഞ തവണ പ്രതിഷേധിച്ചതിന്റെ പേരില്‍ കായിക മേളയില്‍ രണ്ട് സ്‌കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോ? കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധങ്ങള്‍ നടത്തിയ ആള്‍ മന്ത്രിയും എം.എല്‍.എയും ആകാന്‍ പറ്റില്ലെന്നു പറയാന്‍ പറ്റുമോ? അന്തര്‍ദേശീയ മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കേണ്ട ആ കുട്ടികളെയും കായികമേളയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!