തിരുവനന്തപുരം: തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷെഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിനെതിരെ കുടുംബം. സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തതെന്ന് മാതാപിതാക്കള്‍. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവ് സുനിതയും ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായിട്ട് 8 ദിവസം കഴിഞ്ഞെങ്കിലും പിടികൂടിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഷെഹ് നയുടെ ആത്മഹത്യ; പോലീസ് സ്വാധീനത്തിന് വഴങ്ങി, വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്നും കുടുംബം

