സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്നും ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നും ഇന്റലിജൻസ് നിർദേശം . ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശമുണ്ട്.
നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
സംസ്ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജൻസി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കർശന പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.