രാജ്യത്ത് രൂക്ഷമായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു 1892 ഒമിക്രോണ്‍ കേസുകളും റിപ്പോർട്ട് ചെയ്തു. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയര്‍ന്നു. . 766 പേര്‍ രോഗമുക്തി നേടി.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക
ഇതിനിടെ കൗമാരക്കാരുടെ വാക്സീന് വേണ്ടി രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയർന്നു.

