ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഹാര്‍വാന്‍ മലനിരകളില്‍ തിങ്കളാഴ്ച വൈകുന്നേരം വോടിവെപ്പ് ഉണ്ടായതായി വിവരമുണ്ട്. നിലവില്‍ സൈന്യവും പൊലീസും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍, എസ്എഫ്സിന്റെ സംയുക്ത പാര്‍ട്ടികള്‍ ദച്ചിഗാം വനത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ കാസോ ആരംഭിച്ചതായാണ് വിവരം.