കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ.ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ.ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. വരാൻ താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പരിപാടി കാണാം. പരിപാടിയെ കുറിച്ച് തന്നോട് ആരും ആശയ വിനിമയം നടത്തിയിട്ടില്ല. പരിപാടിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് പോകുന്നതെന്നും തരൂർ പറഞ്ഞു. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട’- ശശി തരൂർ പറഞ്ഞു.ശശി തരൂരിന്റെ കോട്ടയം ജില്ലാ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വ്യക്തമാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുത്ത് വിവാദങ്ങളുടെ ഭാഗമാകാനില്ലെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം