കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 21-ാം വാര്‍ഡ് മണ്ടടി അംഗനവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ത്രിപുരി പൂളോറ, ചെയര്പേഴ്സന് സൗദ, ശ്രീബ, മുന്‍ മെമ്പര്‍ പ്രമോദ് ചെറാത്ത്, സിദ്ദിഖ് തെക്കയില്‍, മൊയ്തീന് കോയ കണിയാറക്കല്‍, മനോജ് കാമ്പ്രത്ത്, ധര്‍മ്മരാജ്, വിജയന് വി. നായര്‍, ബിനീഷ്,അജി.ടി, വിജയന്, റംല, മൈമൂന, ഗീത.റാബിയ തുടങ്ങിയവര്‍ പങ്കെടുത്തു,
തിങ്കള പൊറ്റ ധര്‍മരാജ് അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം 3 സെന്റ് സ്ഥലം ദാനമായി നല്‍കിയതാണ് ഈ സ്ഥലം.വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജമീല ടീച്ചര്‍ നന്ദി പറഞ്ഞു.
അംഗനവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

