കുന്ദമംഗലം;പ്രവൃത്തി പൂര്‍ത്തീകരിച്ച ചൂണ്ടിക്കുളം അരിയില്‍ റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ഹൈവേയില്‍ കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച് കുന്ദമംഗലം പെരിങ്ങളം റോഡില്‍ എത്തിച്ചേരുന്നതിന് സഹായകമായ എളുപ്പമാര്‍ഗ്ഗമാണിത്. എം.എല്‍.എ മുഖേന 3 ലക്ഷം രൂപയായിരുന്നു ഈ റോഡിന്റെ പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, പുതുക്കുടി ബാവ, ഇ.പി ഉസ്മാന്, തടത്തില്‍ ബാബു, എന്‍. ബഷീര്‍ സംസാരിച്ചു. കെ. വിജയന് മാസ്റ്റര്‍ സ്വാഗതവും കെ. രാമദാസന് നന്ദിയും പറഞ്ഞു.

