ചാത്തമംഗലം ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ
ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിച്ചുവരുന്ന ചാത്തമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ പുതുതായി അഞ്ച് ക്ലാസ് റൂമുകള്‍, ശുചി മുറികള്‍, വരാന്ത എന്നിവയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കല്‍പള്ളി നാരായണന്‍ നമ്പൂതിരി, ശോഭന അഴകത്ത്, കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍, മാവൂര്‍ ബി.പി.സി വി.ടി ഷീബ, വി സുന്ദരന്‍, ടി.കെ സുധാകരന്‍, ചൂലൂര്‍ നാരായണന്‍, അഹമ്മദ്കുട്ടി അരയങ്കോട്, കെ.കെ സദാനന്ദന്‍, എം.ടി വിനോദ് കുമാര്‍, പി മുഹമ്മദ്, സി പ്രേമന്‍, പൂമംഗലത്ത് ഗീത, കെ.എം സുനില്‍ കുമാര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജു കുനിയില്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ രാജന്‍ പാക്കത്ത് നന്ദിയും പറഞ്ഞു.