കുന്ദമംഗലം : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു പരിസരം വൃത്തിയാക്കി മാതൃകയായി വിദ്യാർഥികൾ. കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കാഡറ്റുകൾ കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. അദ്ധ്യാപകരായ ആർ കെ ഹരീഷ് കുമാർ, നീത കെ തുടങ്ങിയവർ നേതൃത്വം നൽകി
ഗാന്ധി ജയന്തി; കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് എസ് പി സി കാഡറ്റുകൾ

