തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13-ന് ഫോറിന്‍ കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ.) ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയിലെ അഴിമതി നേരത്തെ പുറത്തുവന്നതാണ്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തത് അതുകൊണ്ടാണ്. ലൈഫ് പദ്ധതിയില്‍ കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. പദ്ധതിയിലെ ഓരോ നടപടിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. അന്വേഷണം മുഖ്യമന്ത്രിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സര്‍ക്കാര്‍ സി.ബി.ഐയെ എതിര്‍ത്ത് കോടതിയിലേക്ക് നീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
ഫോണ്‍ കിട്ടിയ മൂന്നു പേരെ എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.ഒരാള്‍ എം.പി. രാജീവനാണ്. അദ്ദേഹം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. അദ്ദേഹത്തിന് നറുക്കെടുപ്പില്‍ മൊബൈല്‍ ലഭിച്ചത് ഞാന്‍ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പില്‍ കിട്ടിയതാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണ്. ചിത്രങ്ങൾ ഹാജരാക്കി അദ്ദേഹം പറഞ്ഞു