കുന്നമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന തല അവാര്‍ഡ് എല്ലാവര്‍ഷവും നല്‍കും.
25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക.
നവംബര്‍ 20 ന് മുമ്പ് മൂന്ന് സെറ്റ് എന്‍ട്രി ലഭിക്കണം.ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. എന്‍ട്രി അയക്കേണ്ട വിലാസം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ്,
സദയം നഗര്‍, ആനപ്പാറ, കുന്ദമംഗലം കോഴിക്കോട്: 673571. കവറിന് മുകളില്‍ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് ‘ എന്നെഴുതിയിരിക്കണം.
വിവരങ്ങള്‍ക്ക് ഫോണ്‍: 8714402520, 94956 142 55.