കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുന്ദമംഗലത്ത് സംസ്ഥാന ജീവനക്കാരുടെ മേഖലാ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാറിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, ക്ഷാമബത്ത, ശബള പരിഷ്‌ക്കരണ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ സിന്ധു ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ ലിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി സി ഷജീഷ് കുമാര്‍ പ്രസംഗിച്ചു. ഐ ഐ എം പരിസരത്ത് നിന്ന് പ്രകടനമായാണ് മാര്‍ച്ച് ആരംഭിച്ചത്.
പി.സി ഷജീഷ് കുമാര്‍ ( ജില്ലാ ജോ.സെക്രട്ടറി എന്‍ ജി ഒ യൂണിയന്‍) സ്വാഗതവും എന്‍. ലിനീഷ് (ജില്ലാ സെക്രട്ടറിയേറ്റംഗം കേരള എന്‍.ജി.ഒ യൂണിയന്‍) അധ്യക്ഷനുമായി.