Kerala News

ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കള്‍

മുതി‍‍ർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദ‍ർശിച്ചത്. അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്‍മാരുടെ സംഘം എയര്‍ ആംബുലന്‍സിൽ കോടിയേരിയെ കൊണ്ടു പോയത്. മികച്ച ചികിത്സ നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് കോടിയേരിയെ ചെന്നൈയിലേക്ക് മാറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!