വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഇതിനായി ഇരുവരും തിരുവനന്തപുരത്തെത്തി. വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷിച്ച സിബിഐ സംഘം സത്യം തേയ്ച്ചുമാച്ച് കളയാനാണ് ശ്രമിച്ചത്. തങ്ങള്‍ക്ക് മാത്രമായി അഭിഭാഷകനെ വേണം. ഇക്കാര്യങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിചാരണ നടക്കുകയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും, തങ്ങള്‍ക്ക് നേരെ വധഭീഷണി ഉണ്ടായതും മധുവിന്റെ അമ്മ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും. കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തിയത് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും.ഞായറാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും അമിത്ഷാ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
.