ഓട്ടോ ഡ്രൈവറായ കൊച്ചി തോപ്പുംപ്പടി സ്വദേശി ആത്മഹത്യ ചെയ്തു. കോവിഡ് കാലം വകവെയ്ക്കാതെ വീട്ട് വാടകയ്ക്കായുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് ഓട്ടോറിക്ഷ തൊഴിലാളി അനീഷ് ആത്മഹത്യ ചെയ്തതെന്നു വീട്ടുക്കാർ ആരോപിക്കുന്നു. തോപ്പുംപടി പൊലീസിൽ ഭാര്യ സൗമ്യ പരാതി നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്ത് വീട്ട് ഉടമ ശങ്കരൻ കുട്ടി നിരന്തരമായി വാടക ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ സൗമ്യ വെളിപ്പെടുത്തുന്നു. വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉടമ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും സൗമ്യ പറയുന്നു.