കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരിയിൽ നിന്നു 450 പാക്കറ്റ് ഹാൻസ് കുന്ദമംഗലം പോലീസാണ് പിടികൂടിയത്. പിലാശ്ശേരി ബിൻസിത്തിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. പിലാശ്ശേരി സ്കൂളിന് സമിപത്ത് ബസ് വെയിൻറിംഗ് ഷെഡിൽനിന്നാണ് എസ് ഐ സുരേഷ് ബാബു, എസ് ഐ.സാജൻ പോലീസുകാരായമിഥുൻ, ഗിരീഷ് ,ബിനേഷ് കുമാർ, വിജേഷ്, എന്നിവർ ചേർന്ന് പിടികൂടിയത്.. കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൂന്ന് പേർക്കെതിരെയും കേസ്സെടുത്തു. സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നർക്കോട്ടിക്ക് സ്കോഡ് അംഗങ്ങളായ ഷാഫി, അഖിലേഷ്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുന്ദമംഗലം ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം തിരച്ചിൽ ഉർജ്ജിതപ്പെടുത്തിയത്. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത്.