ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കോഹ്ലിയ്ക്ക് നഷ്ടമായി. ഓസീസ് താരം മുൻപ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്റ്റീവ് സ്മിതാണ് നിലവിൽ തലപ്പത്ത് . ഇന്ത്യന്‍ നായകന് രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടിമധുരമായി മാറി ഈ നേട്ടം.
ആഷസിലെ തകർപ്പൻ പ്രകടനം സ്മിത്തിനെ തുണച്ചപ്പോൾ വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ മോശം പ്രകടനം കോഹ്ലിയ്ക്ക് വിനയായി പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
878 പോയിന്റുമായി കെന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 825 പോയിന്റുളള ചേതേശ്വര്‍ പൂജാര നാലാമനായി. 11 മത്തെ റാങ്കിലുള്ള ഇന്ത്യൻ താരം രഹാനെ 7മത്തെ റാങ്കിലേക്ക് കുതിപ്പ് നടത്തി