കോഴിക്കോട്: തീനാളങ്ങളെ ഭയക്കാതെ അഗ്നിരക്ഷാ ദൗത്യവുമായി സേനക്കിനി മുന്നോട്ടുപോകാം. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപവരുന്ന ഫയർ ഫൈറ്റിങ് ഷൂട്ട് ഇനി കേരള അഗ്നിശമനസേന വിഭാഗത്തിൽ. ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഫയർ ഫൈറ്റിങ് ഷൂട്ട് കേരളത്തിൽ എത്തുന്നത്. ചൂട് പ്രതിരോധകുപ്പായമായ ഫയർ ഫൈറ്റിങ് ഷൂട്ട് എന്ന സംരക്ഷണ വസ്ത്രത്തിന് ഹെൽമെറ്റ്, റെയിൻകോട്ട്, ഫയർ സ്യൂട്ട് എന്നിവയുൾപ്പെടെ 30,000 രൂപ വിലവരും. മൂന്ന് ആവരണമുള്ള ഈ കുപ്പായം റേഡിയേഷനും തടയും.
50 മീറ്റർ ആഴത്തിൽ വെള്ളത്തിനടിയിൽ സാധാരണഗതിയിൽ ശ്വസനം തുടർന്ന് രക്ഷാ പ്രവർത്തനം സാധ്യമാകും. കംപ്യൂട്ടർ റൂമുകളിലൊക്കെ അഗ്നിയണയ്ക്കാൻ വാട്ടർ മിസ്റ്റ് ഉപയോഗിക്കാം. മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, മൊബൈൽ ടാങ്കർ യൂണിറ്റ്, ഫോം ടെൻഡർ, എമർജൻസി ടെൻഡർ, വാട്ടർ ബൗസർ, എംയുവി, ആംബുലൻസ്, ന്യുമാറ്റിക് ബാഗ്, ഹൈഡ്രോളിക് കട്ടർ എന്നിവയുമുണ്ട്.

