പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കുളിക്കടവ് നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
പൊതുജനങ്ങള്‍ കുളിക്കാനും അലക്കാനും വര്‍ഷങ്ങളായി ഉപയോഗിച്ചുവന്ന മാടത്തുംകടവ് കുളിക്കടവ് ഏറെക്കാലമായി കരയിടിഞ്ഞ് നാശോന്മുഖമായ അവസ്ഥയിലായിരുന്നു. വീതി കുറഞ്ഞതും കാട് വളര്‍ന്നു വഴിനടക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്ന കടവിലേക്കുള്ള ഇടവഴി ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളായ മാടത്തില്‍ മോഹനന്‍, ശ്രീരാജ് പാടേരി എന്നിവര്‍ സൗജന്യമായി വിട്ടു നല്‍കിയ ഭൂമി ഉപയോഗിച്ച് പദ്ധതിയുടെ ഭാഗമായി വീതികൂട്ടി നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ടി.എം ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എം.എം പ്രസാദ്, ടി.പി ശ്രീധരന്‍, വി.കെ വിപിന്‍ സംസാരിച്ചു.