തിരുവനന്തപുരം: ഗവര്‍ണര്‍ ഭരണഘടന ലംഘനം നടത്തുന്നവെന്ന ആരോപണവുമായി സിപിഎം. വ്യക്തിപരമായ രാഷ്ട്രീയ, വിശ്വാസപ്രമാണങ്ങള്‍ രാജ്ഭവനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയനായി, അതിന്റെ സംരക്ഷകനായി നില്‍ക്കണമെന്നും എം.വി.ഗോവിന്ദന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പ് നല്കുന്നു.
രാജ്ഭവില്‍ വെച്ചിട്ടുള്ളത് ആര്‍എസ്എസ് സങ്കല്പത്തിലുള്ള ഭാരതമാതാവിനെയാണെന്നും കാവി സാരി അണിഞ്ഞ സ്ത്രീ രൂപത്തെ ഭാരതമാതാവിന്റെ പ്രതീകമായി കാണാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിമാരായ പി.പ്രസാദും, വി. ശിവന്‍കുട്ടിയും ചെയ്തത് ശരിയായ നടപടിയെന്നും ലേഖനത്തിലുണ്ട്. തെറ്റായ ഭൂപടമാണ് സ്ത്രീ രൂപത്തിന് ഒപ്പം വെച്ചിരിക്കുവന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

