കോഴിക്കോട്: കുന്ദമംഗലം എംഎല്‍എ റോഡില്‍ തൊരുവു നായയുടെ ലക്ഷ്യം രൂക്ഷം. രണ്ട് ദിവസം മുമ്പ് എംഎല്‍എ റോഡില്‍ മലാക്കുഴിയില്‍ സദക്കത്തുള്ളയുടെ വീടില്‍ വളര്‍ത്തുന്ന മുയലിനെ നായ കടിച്ചുകൊന്നു. ഇന്നലെ രാത്രി പൂച്ചയെ നായ കൊന്ന നിലയില്‍ കണ്ടു.

പരിസരത്തെ വീടുകളിലും നായകളുടെ അക്രമഭീഷണിയുണ്ട്. കൂടാതെ വളര്‍ത്തുമൃഗങ്ങളും ഭീഷണി നേരിടുകയാണ്. സ്‌കൂളിലും മദ്‌റസകളിലും പോകുന്ന കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, രാത്രിയില്‍ പള്ളിയിലേക്ക് പോകുന്നവരും മറ്റുമാണ് നായശല്യം കാരണം ദുരിതത്തിലായത്.

