Kerala News

ഏക സിവിൽ കോഡിനെ സിപിഎം ഹിന്ദു- മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു; കെ സി വേണുഗോപാൽ

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു

കോൺഗ്രസിനെ ഏക സിവിൽ കോഡ് വിഷയത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സി പി എം ശ്രമിക്കുന്നത്. ഏക സിവിൽ കോഡിനെ ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സിപിഎം. ഉത്തരേന്ത്യയിലെയും, കർണ്ണാടകത്തിലെയും കോൺഗ്രസിന്റെ മുന്നേറ്റം കേരളത്തിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മുസ്ലീം ലീഗിന്റെയും, മുസ്ലീം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് മുൻപോട്ട് പോകൂ. കോൺഗ്രസ് ഈ വിഷയത്തിൽ പാർലമെൻറിൽ നിലപാട് അറിയിക്കും. ഏക സിവിൽ കോഡ് അപ്രായോഗികമെന്ന മുൻ ലോ കമ്മീഷൻ നിഗമനങ്ങൾക്കൊപ്പമാണ് കോൺഗ്രസെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!