ക്വാറി തട്ടിപ്പ് കേസില്‍ എം.എല്‍.എ പി.വി. അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ക്വാറി ഉടമയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്താനാണ് നിര്‍ദേശം.കഴിഞ്ഞ 10 വര്‍ഷമായി അവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.