കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഇടപെടൽ മൂലം കറൻ്റ് ലഭിച്ചു
ബാലുശ്ശേരി പനങ്ങാട് നേര്യാട് മല കോളനിയിൽ 16 വാർഡ് കൊട്ടാരത്തിൽ ശശി, ശോഭന ദമ്പതികളുടെ മക്കളായ ബാലുശ്ശേരി ഗവ: ഗേൾസ് സ്കൂൾ 8 ക്ലാസ് വിദ്യാർത്ഥിനി നിപുണിക എസ് , ജി എം എൽ പി സ്കൂൾ കിനാലൂർ 6 ക്ലാസ് വിദ്യാർത്ഥി വേദിക് പവൻ എന്നിവർക്ക് ആണ് വീട്ടിൽ കറൻ്റ് ലഭിക്കാത്തത് കൊണ്ട് ഓൺലൈൻ പഠനം ദുരിതത്തിൽ ആയത്. ഈ വിവരം കുട്ടിയുടെ രക്ഷിതാക്കൾ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയിലെ പരാലീഗൽ വളണ്ടിയർ ചന്ദ്രൻ ഇയ്യാടിനെ വിവരം അറിയിച്ചത് പ്രകാരം കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ആൻ്റ് സബ് ജഡ്ജ് ശ്രീ.എം.പി. ഷൈജൽ ഈ വിഷയത്തിൽ ഇടപെട്ട്ത് കൊണ്ട് 3/07/2021 ന് വീട്ടിൽ കറൻ്റ് ലഭിച്ചു.

