Kerala

പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം. പ്രതിയെ ഉടനെ പിടികൂടാൻ സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, കൂടത്തായ് ജോളിയുടെ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ മുക്കം സി ഐ ഷിജു ബി കെയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കുറ്റം നടന്ന പ്രദേശത്തിന് തൊട്ടടുത്ത സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പകൽ വെളിച്ചത്തിൽ നടന്ന ഈ ക്രൂര കൃത്യത്തിന് പിന്നിലുള്ളവരെ ഉടനെ പിടിക്കാനാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്കായി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയായ യശോദ (65 ) നെ അജ്ഞാതൻ കവർച്ചയ്ക്ക് ഇരയാക്കിയത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നുമാണ് ഇവർ പറയുന്നത്

മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരു പവന്റെ സ്വർണ മാല, കാതില, സ്വർണത്തിന്റെ സ്റ്റഡ് ബാഗിലുണ്ടായിരുന്ന പണം,മൊബൈൽ എന്നിവ നഷ്ടപ്പെട്ടതായി യശോദ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!