രാജ്യത്ത് കോവിഡ് 19 വൈറസ് പകര്‍ച്ചയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം പ്രതിദിനമുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ദ്ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ദിവസംതോറും കോവിഡ് കണക്ക് കൂടിവരുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്.
രാജ്യത്ത് ഇതുവരെ 6,25,544 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 3,79,892 പേര്‍ രോഗമുക്തിനേടി. 2,27,439 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അതേസമയം കോവിഡ് രോഗബാധമൂലം മരിച്ചവരുടെ എണ്ണം 18,213 ആയി.

