Kerala kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം; ക്ഷണിച്ചതില്‍ സ്‌കൂളിന് പങ്കില്ലെന്ന് പ്രധാനാധ്യാപകന്‍

തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രദീപ്. സ്‌കൂളില്‍ നിന്നും ആകെ ക്ഷണിച്ചത് വാര്‍ഡ് കൗണ്‍സിലറെ മാത്രമാണെന്ന് പ്രദീപ് പറഞ്ഞു. ജൂനിയര്‍ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യ ട്രിവാന്‍ഡ്രം റോയല്‍ സിറ്റിയാണ് വര്‍ഷങ്ങളായി സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കുന്നത്. അവര്‍ വിളിച്ചിട്ട് വന്നതാകും. അവരോട് ഇത് സംബന്ധിച്ച് തിരക്കിയിട്ടുണ്ട്.

ഈ വ്യക്തിയുമായി സ്‌കൂളിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസ് പ്രതിയെ ക്ഷണിച്ചതില്‍ സ്‌കൂളിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചടങ്ങ് അവസാനിക്കാറായപ്പോഴാണ് ഈ വ്യക്തി എത്തിയതെന്നും പറഞ്ഞു.

പോക്‌സോ കേസിലെ പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മുകേഷ് എം നായരാണ് പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുത്തത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിശദീകരണം തേടിയിരുന്നു. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!