Kerala kerala

തിരുവല്ലയില്‍ കരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പില്‍ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവടക്കടയുടെ മുമ്പിലെ കസേരയില്‍ മേശയിലേക്ക് തലവെച്ച രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ എതിര്‍വശത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

തുടര്‍ന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടതിനു ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് വര്‍ഷങ്ങളായി ഇയാള്‍ തിരുവല്ലയില്‍ തനിച്ചായിരുന്നു താമസം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!