ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 3.55 ശതമാനം ഉയര്‍ന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയര്‍ന്ന് 23,338.70 എന്ന റെക്കോര്‍ഡിലേക്കെത്തി. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ ഇന്ന് 47 പൈസ ഉയര്‍ന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.