സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന അവന്തികയ്ക്ക് മന്ത്രിയുടെ വക പുതിയ സൈക്കിള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളന വേദിയിലാണ് മന്ത്രി വി ശിവന്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സി.ജി. അവന്തികയ്ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ മാസം 21 നാണ് അവന്തികയുടെ സൈക്കിള്‍ കാണാതായത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വിഷയം വ്യക്തമാക്കി മന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചത്. ഇ മെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെടുകയും മന്ത്രി അടിയന്തരമായി ഇടപെടുകയും ചെയ്യുകയായിരുന്നു.
പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അവന്തികയെ മന്ത്രി അഭിനന്ദിച്ചു. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അവന്തിക. അതേ സ്‌കൂളില്‍ തന്നെ ആണ് പ്ലസ്ടുവിന് ചേര്‍ന്നിട്ടുള്ളത്. പച്ചക്കറി കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളാണ് അവന്തിക. സഹോദരന്‍ സി ജി അനീഷ്. പാലാരിവട്ടത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം.