മലപ്പുറം കോട്ടയ്ക്കലില്‍ ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് കിലോയോളം തൂക്കമുള്ള ചക്കയാണ് വീണത്.
മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു

