Kerala kerala

ഇ. എന്‍ അബ്ദുല്ല മൗലവി അന്തരിച്ചു

ചേന്ദമംഗല്ലൂര്‍:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎന്‍ അബ്ദുള്ള മൗലവി (78) അന്തരിച്ചു.

ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂര്‍ മസ്ജിദുന്നൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു .ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അല്‍ജാമിഅ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ഇസ്ലാഹിയ അസ്സോസിയേഷന്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗം , ജമാഅത്തെ ഇസ്ലാമി മേഖല നാസിം, പ്രാദേശിക അമീര്‍, കേരള ഇസ്ലാമിക് ഗ്രൂപ് (കെ ഐ ജി ) അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ: സൈനബ. മക്കള്‍: നസീറ, അമീന്‍ ജൗഹര്‍, യാസര്‍, നദീറ, നുജൂബ, നസീല, നബീല്‍
മരുമക്കള്‍: വി. പി ശൗ ക്കത്തലി , സാജിദ വാലില്ലാപ്പുഴ ,ഹാഷിം എളമരം, യസീറ ഓമശ്ശേരി,ഷമീം അരീക്കോട്, മൈമൂന ഗോതമ്പറോഡ്

സഹോദരങ്ങള്‍: ഇ എന്‍ ഇബ്രാഹിം മൗലവി, ഇ എന്‍ അബ്ദുല്‍ ഹമീദ്, ഇ എന്‍ അബ്ദുല്‍ ജലീല്‍, ഇ എന്‍ അബ്ദുറഹിമാന്‍,ഇ എന്‍ ആയിഷ , പരേതരായ ഇ. എന്‍ മുഹമ്മദ് മൗലവി, മഹ്‌മൂദ് മൗലവി

മയ്യിത്ത് ഇന്ന് വൈകീട്ട് 3 മണിക്ക് ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 8.30 ന് ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!