തിരുവനന്തപുരം വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഇലകമണ്‍ വിളപ്പുറം ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയില്‍ രാജമണി, ദീപ ദമ്പതികളുടെ മകന്‍ രാജേഷ്(19) ആണ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം ഉണ്ടായത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

