National News

കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്; ഒരു കോടി രൂപ കണ്ടെത്തിയത് മരത്തിൽ നിന്ന്

തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങി കോൺഗ്രസ് നേതാവിന്റെ സഹോദരൻ. കർണാടക കോൺഗ്രസ് നേതാവ് അശോക് കുമാർ റായുടെ സഹോദരൻ സുബ്രഹ്‌മണ്യ റായുടെ മൈസൂരിലെ വീട്ടിൽ ഐടി വകുപ്പ് നടത്തിയ ഒരു കോടിയോളം രൂപ വീടിന്റെ അടുത്തുള്ള മരത്തിന്റെ മുകളിൽ നിന്ന് കണ്ടെത്തി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കർണാടക പോലീസ് പരിശോധനകൾ ശക്തമാക്കിയത്. ഇങ്ങനെയുള്ള ഒരു പരിശോധനയ്ക്കിടെ സുബ്രഹ്‌മണ്യ റായുടെ വീട്ടിലെ മരത്തിൽ, ഒരു പെട്ടിയിലൊളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം ഇതുവരെ 110 കോടി രൂപയാണ് പരിശോധനയിൽ കണ്ടെടുത്തത്. 2,346 എഫ് ഐ ആറും രജിസ്റ്റർ ചെയ്തു.

ഈ മാസം 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!