Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണമെന്നും എന്നാല്‍ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നുമാണ് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശം.

കൂടാതെ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!