കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ മാനേജറിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പടന്ന സ്വദേശി അഹമ്മദാണ് അറസ്റ്റിലായത്. കേസില്‍ ഇയാള്‍ മൂന്നാം പ്രതിയാണ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിദ്യാര്‍ഥിനി ദേവനന്ദക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.