കോഴിക്കോട് : ജില്ലയിൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ അവ ലംഘിച്ച് ഡി വൈ എഫ് ഐ പരിപാടി നടത്തിയതായും ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ പങ്കെടുത്തതായും ചൂണ്ടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ കേരള പോലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് പരാതി നൽകി.
കേരള ഗവണ്മെന്റ് കൊറോണയെ ഇല്ലായ്മ ചെയ്യാൻ റെഡ് സോൺ മേഖലയായി പ്രഖ്യാപിച്ച ജില്ലയിലാണ് ഇത്തരത്തിൽ ലോക്ക് ഡൌൺ ലംഘിച്ചുകൊണ്ട് കൂട്ടം കൂടുകയും ജില്ലയിൽ ബാക്കി വരുന്ന യുവാക്കളോട് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നു ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഇത് ഗൗരവപൂർവ്വം കാണേണ്ടതാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
പത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തതായി തെളിയിക്കുന്ന മനോരമ പത്രത്തിലെ തൊട്ടടുത്ത ദിവസത്തെ വാർത്തയും ഫോട്ടോയും പരാതിക്കൊപ്പം തെളിവായി ഉദ്യോഗസ്ഥന് അയച്ചു നൽകി. എപിഡെമിക് ആക്ട് പ്രകാരം ലംഘനം നടത്തിയവർക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവിശ്യപെട്ടു. നേരത്തെ കരിപ്പൂർ വിമാനത്തവാളത്തിൽ പ്രവാസികളെ തിരിച്ചു കൊണ്ട് വരുവാൻ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് സമരം നടത്തിയ നിരപരാധികളായ യു ഡി എഫ് നേതാക്കന്മാർക്ക് എതിരെ നടപടി സ്വീകരിക്കുകയും , ഉന്നതരുടെ നിയമ ലംഘനങ്ങൾക്കു മുൻപിൽ മുഖം തിരിച്ചു കളയരുതെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.