കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച നാളെ. സംസ്ഥാന കോൺഗ്രസിൽ തനിക്കെതിരെ നടക്കുന്ന പടയൊരുക്കം ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തും. ഇതേ സമയം ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്
അതേസമയം ഡൽഹിയിലെ ഡിഎംകെ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി . കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നിരവധി നേതാക്കൾ വേദിയിൽ ഒന്നിച്ചു.