Kerala News

മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം വേണം; കോഴിക്കോട് മാവോയിസ്റ്റുകളുടെ പോസ്റ്റർ

കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടുനൽകി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ പേരിൽ വന്ന പോസ്റ്ററിലെ പ്രധാന ആവശ്യം സംയുകത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക എന്നതാണ് . ഇതിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മോവോയിസ്റ്റുകൾ തയാറാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കല്ലിടൽ താൽകാലികമായി നിർത്തിവച്ചു. ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!