ഇടുക്കി: ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോന്‍ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ആക്രമത്തിന് ഇരയായത്. യുവതിയെ രോഗശാന്തി ശുശ്രൂഷ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാര്‍ത്ഥനക്കിടയില്‍ കീഴ്‌പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി ഐ സുമതി പറഞ്ഞു. കുഞ്ഞുമോന്‍ വിവിധ മേഖലകളില്‍ ആത്മീയ കച്ചവടത്തിന് മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവില്‍ പരാതികള്‍ ഉയരുന്നത്.ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.