Kerala News

കുഞ്ഞാലിക്കുട്ടിക്ക് പകരം എംപി സ്ഥാനത്തേക്ക് സമദാനിയെന്ന് സൂചന

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചൊഴിയുന്ന സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബദ്ുസമദ് സമദാനിക്ക് മുന്‍ഗണന. കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്ന കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുന്നതിന് കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ അദ്ദേഹം യാത്ര തിരിച്ചു. ഡല്‍ഹിയിലെത്തുന്ന കുഞ്ഞാലിക്കുട്ടി സ്പീക്കറുടെ സമയം കിട്ടിയാല്‍ ഇന്ന് തന്നെ രാജി സമര്‍പ്പിക്കും. ഇല്ലെങ്കില്‍ വ്യാഴാഴ്ചയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്നോ വേങ്ങരയില്‍നിന്നോ നിയമസഭയിലേക്ക് ജനവിധി തേടും. അദ്ദേഹത്തിന് പകരം പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബദ്ുസമദ് സമദാനിക്കാണ് മുന്‍ഗണന. കൂടാതെ മൂന്ന് പേരുകള്‍ കൂടി പരിഗണനയിലുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ മകന്‍ സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍, വേങ്ങര എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്നവര്‍. അബ്ദുസമദ് സമദാനിക്കാണ് കൂടുതല്‍ സാധ്യത എന്നാണ് അറിയുന്നത്.

പി.വി. അബ്ദുല്‍ വഹാബിന്റെ രാജ്യസഭാഅംഗത്വകാലാവധി ഉടന്‍ കഴിയുമെങ്കിലും അദ്ദേഹം തുടരാനാണ് സാധ്യത. നിയമ സഭതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും മിക്കവാറും രാജ്യസഭാ അംഗമായി തുടരാനാണ് സാധ്യത.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!