തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തി. മോദിയുടെ റോഡ് ഷോയും തുടങ്ങി. തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മുഖേന കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ എത്തി. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലെത്തിയത്.
റോഡ് ഷോയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ, ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന്‍, വ്യവസായി ബീന കണ്ണന്‍, ഡോ. ശോശാമ്മ ഐപ്പ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.