കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി കമല. ഇന്നലെയാണ് പത്താംമൈല്‍ ഭാഗത്തുനിന്നും നൊച്ചിപ്പൊയില്‍ സ്വദേശിനിയായ കമലയ്ക്ക് മൊബൈല്‍ ഫോണ്‍ കളഞ്ഞു കിട്ടുന്നത്. അവര്‍ ഫോണ്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉടമയെ കണ്ടെത്തുകയായിരുന്നു. പിന്നീട് കമല തന്നെ നേരിട്ട് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. കുന്ദമംഗലം മുക്കം റോഡില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന രഞ്ജിത്തിന്റെ ഫോണായിരുന്നു കളഞ്ഞുപോയത്. പതിനെണ്ണായിരം രൂപയോളം വിലവരുന്ന ഫോണാണിത്.
കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി കമല

