കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
12.30 ഓടെയാണ് സംഭവം. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.
ബസില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

